Skip to content
November 11, 2026
⌕

ഗ്രാൻഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ‘ദി ഗ്രേറ്റ് പായസം ചലഞ്ച്’ നവംബർ 12-ന് അൽ റായ് ഗ്രാൻഡ് ഹൈപ്പറിൽ

November 10, 2026
Share this post to

അൽ റായ്: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ‘ഗ്രാൻഡ് ഫുഡ് ഫെസ്റ്റി’ന്റെ  ഭാഗമായി പാചകപ്രേമികൾക്കായി ‘ദി ഗ്രേറ്റ് പായസം ചലഞ്ച്’  സംഘടിപ്പിക്കുന്നു.

പായസ നിർമ്മാണത്തിലെ നിങ്ങളുടെ കൈപ്പുണ്യവും പാചക വൈദഗ്ധ്യവും പ്രദർശിപ്പിക്കാൻ മികച്ചൊരു അവസരമാണിത്. ഏറ്റവും രുചികരമായ പായസം തയാറാക്കുന്ന വിജയികളെ കാത്ത് ആകർഷകമായ സമ്മാനങ്ങളാണുള്ളത്.

നവംബർ 12-ന് വൈകുന്നേരം 6:00 മണിക്ക് അൽ റായിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://qrs.ly/ufhj5aw എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗ്രാൻഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായുള്ള ഈ രുചിമത്സരത്തിൽ പങ്കാളികളാകാൻ എല്ലാ പാചകപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മന്റ് അറിയിച്ചു.

Get more updates from Pudukad News on Google