Skip to content
November 11, 2026
⌕

2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഉഭയകക്ഷി കരാർ ഒപ്പുവെച്ചു; ഇന്ത്യയുടെ ക്വാട്ട 1,75,025 ആയി നിശ്ചയിച്ചു

November 10, 2026
Share this post to

ജിദ്ദ: 2027-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഉഭയകക്ഷി കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു.


കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ നാല് ദിവസത്തെ സൗദി സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന കരാര്‍ ഒഹര്‍പ്പിട്ടത്. പുതിയ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ക്വാട്ട 1,75,025 ആയി നിശ്ചയിച്ചു. 


ജിദ്ദയില്‍ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയയുമായി കിരണ്‍ റിജിജു നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. 

2027-ലെ ഹജ്ജ് ഒരുക്കങ്ങള്‍, ലോജിസ്റ്റിക് പിന്തുണ, തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കല്‍ എന്നിവ ഇരുനേതാക്കളും വിലയിരുത്തി.

ജിദ്ദയില്‍ നടന്ന ആറാമത് ഹജ്ജ് കോണ്‍ഫറന്‍സിലും എക്‌സിബിഷനിലും പങ്കെടുത്ത കേന്ദ്രമന്ത്രി, ഇന്ത്യ ഹൗസില്‍ സംഘടിപ്പിച്ച ‘നൂര്‍-ഇ-ദീപാവലി’ ആഘോഷത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളുമായി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

 

Get more updates from Pudukad News on Google