Skip to content
November 12, 2026
⌕

ബഹ്റൈനിൽ ജി.സി.സി റെയിൽവേ പദ്ധതി പൊതു കരാർ ഒപ്പുവെച്ചു

November 10, 2026
Share this post to

മനാമ: സുപ്രധാന ചുവടുവെപ്പുമായി ഗൾഫ് രാജ്യങ്ങൾ വൻ പദ്ധതികൾ നടപ്പിലാവും. ജിസിസി റെയിൽവേ പദ്ധതി ഗതാഗത-വാണിജ്യ ബന്ധങ്ങളിൽ നിർണ്ണായക നാഴികക്കല്ലാകും. 2,117 കിലോമീറ്റർ ദൈർഘ്യമുള്ള സംയോജിത റെയിൽവേ ശൃംഖലയാണ് ജി.സി.സി റെയിൽവേ

ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഗതാഗത-വാണിജ്യ ബന്ധങ്ങളിൽ നിർണ്ണായക നാഴികക്കല്ലാകുന്ന ജി.സി.സി റെയിൽവേ പദ്ധതിയുടെ പൊതു കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ ബഹ്റൈനിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ 30-ാമത്  പൊതു യോഗത്തിലാണ് കരാറൊപ്പിടൽ നടന്നത്.

ചടങ്ങിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നേതൃത്വം വഹിച്ചു. ജി.സി.സി സുപ്രീം കൗൺസിലിന്റെ 46-ാമത് സെഷന്റെ അധ്യക്ഷ പദവിയുടെ ഭാഗമായാണ് ബഹ്‌റൈൻ ഈ യോഗത്തിനും കരാർ ഒപ്പുവെക്കൽ ചടങ്ങിനും ആതിഥേയത്വം വഹിച്ചത്.

‘ഗൾഫ് റെയിൽവേ അതോറിറ്റി’യുമായി ഏകോപിപ്പിച്ചു പദ്ധതി പൂർത്തീകരിക്കുന്നതിന്, അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കരാർ മുന്നോട്ടുവെക്കുന്നു.

റെയിൽവേ മേഖലയെ നിയന്ത്രിക്കുക, അംഗരാജ്യങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, പദ്ധതിയുടെ നടപ്പാക്കലും പ്രവർത്തനവും മേൽനോട്ടം വഹിക്കുക എന്നീ ചുമതലകളുള്ള ഗൾഫ് റെയിൽവേ അതോറിറ്റി പദ്ധതി ഏറ്റെടുക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ. 

ആറ് ജി.സി.സി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഏകദേശം 2,117 കിലോമീറ്റർ ദൈർഘ്യമുള്ള സംയോജിത റെയിൽവേ ശൃംഖലയാണ് ജി.സി.സി റെയിൽവേ. കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നിവയിലൂടെ കടന്നുപോയി ഒമാനിൽ എത്തുന്ന രീതിയിലാണ് പാത. 2030 ഓടെ പദ്ധതി പൂർത്തിയാക്കാണ് ലക്ഷ്യം. 

ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള യാത്രയും ചരക്കു നീക്കവും സുഗമമാക്കൽ,  വ്യാപാരം കാര്യക്ഷമമാക്കൽ, ഗതാഗത-ഷിപ്പിംഗ് സമയവും ചെലവും കുറക്കൽ, ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരൽ എന്നിവ പദ്ധതിവഴി ലക്ഷ്യമിടുന്നു.

വ്യാപാരം, ഗതാഗതം, വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം എന്നിവയിൽ നിക്ഷേപം വർധിപ്പിക്കൽ, ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ കഴിവ് വർദ്ധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

വ്യാപാരം വിതരണ ശൃംഖല എന്നിവക്കായി ബദൽ ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കൽ, പ്രാദേശിക ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവക്കും പദ്ധതി സഹായകമാകും.

ചടങ്ങിൽ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്‌സ് കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ്ബിൻ റാഷിദ് ആൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ തുടങ്ങി പ്രമുഖ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു..

Get more updates from Pudukad News on Google