Skip to content
November 11, 2026
⌕

ശ്രീകോവിലുകള്‍ കുത്തിത്തുറന്ന് മോഷണം; സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച അസം സ്വദേശികൾ പൊലീസിന്‍റെ പിടിയിൽ

November 10, 2026
Share this post to

തൃശൂര്‍: ശ്രീകോവിലുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധര്‍മ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ചത്. 

കേസില്‍ അസം ബോര്‍ മസ്ജിദ് ജയന്തിപൂര്‍ സ്വദേശി സുഹൈല്‍ അലിയേയും (19), അസം ദുംദുമ ഗാവ് സ്വദേശി അസല്‍ അലിയേയും (30) മതിലകം പോലീസ് അറസ്റ്റ് ചെയ്തതു. 

കൊച്ചി വൈറ്റില മേല്‍പ്പാലത്തിന് അടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷണമുതലുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇവിടെയാണ് പ്രതികൾ രാത്രി കഴിഞ്ഞിരുന്നത്. ഒകേ്ടാബര്‍ 24-ന് പുലര്‍ച്ചെയായിരുന്നു മോഷണം. 

കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധര്‍മ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ദേവിയുടെയും ഭുവനേശ്വരി ദേവിയുടെയും ഹനുമാന്‍ സ്വാമിയുടെയും ശ്രീകോവിലുകള്‍ തകര്‍ത്താണ് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണമാലയും താലിയും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചത്.

 

Get more updates from Pudukad News on Google