Skip to content
November 10, 2026
⌕

‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിക്ക് വെള്ളാങ്ങല്ലൂരിൽ തുടക്കമായി

November 10, 2026
Share this post to

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിയ്ക്ക് തുടക്കമായി.

ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വത്സല ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല പുസ്തക വിതരണം നടത്തി. കൃഷിയും വായനയും ഒരുമിച്ച് പ്രയോജനപ്പെടുത്തി സ്ത്രീ ശാക്തീകരണം കൂടുതൽ സുദൃഢമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.ബ്ലോക്ക് പരിധിയിലെ 21 അംഗീകൃത വായനശാലകളെ അടിസ്ഥാന ഘടകമാക്കിയാണ് മൂന്ന് മാസം കൊണ്ട് പൂർത്തിയാകുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വായനശാല കേന്ദ്രീകരിച്ചും കൃഷിയിലും വായനയിലും താല്പര്യമുള്ള 25 വനിതകൾ വീതമുള്ള കൂട്ടായ്മകൾ രൂപീകരിക്കും. 100 രൂപ ഗുണഭോക്തൃ വിഹിതവും 450 രൂപ പദ്ധതി വിഹിതവും ഉൾപ്പെടെ ആകെ 550 രൂപയുടെ കൃഷി സാമഗ്രികളാണ് ഓരോ അംഗത്തിനും ലഭ്യമാക്കുന്നത്. കൃഷി സാമഗ്രികൾക്കൊപ്പം ഇവർക്ക് വായിക്കാനുള്ള പുസ്തകങ്ങളും തുടർച്ചയായി നൽകും. പദ്ധതി പൂർത്തിയാകുന്നതോടെ ബ്ലോക്ക് അതിർത്തിയിലുള്ള 525 കുടുംബങ്ങളിൽ വീട്ടുമുറ്റ കൃഷിയും 525 വനിതാ വായനക്കാരും സജ്ജമാകും.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോമി ബേബി , വെള്ളാങ്കല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.യു. രാധിക, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കാവ്യ രഞ്ജിത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. സുജിത് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിസ്‌ന ഫ്രാൻസിസ്, ശ്രീഷ്‌മ സലീഷ്, കെ.കെ. ശിവൻ, ഗീത മനോജ്, ടി.കെ. ഷറഫുദ്ദീൻ, അയൂബ് കരൂപ്പടന്ന, സന്ധ്യ വിനോദ്, വി.ആർ. രമേഷ്, ജിതിൻ ഗോപി, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഖാദർ പട്ടേപ്പാടം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.

Get more updates from Pudukad News on Google