രാജീവ് ഗാന്ധിയുടെ സുരക്ഷയിൽ വിപി സിങ്ങും ചന്ദ്രശേഖറും അലംഭാവം കാട്ടി; ഓർമക്കുറിപ്പിൽ സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ, ഗുജറാത്ത് കലാപത്തെ കുറിച്ചും

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ സ്ഥാനത്തുനിന്ന് നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബി.ജെ.പിക്കുള്ളിലെ സമ്മർദത്തെ തുടർന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അതിൽനിന്ന് പിന്മാറിയതായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.
പുതുതായി പുറത്തിറങ്ങിയ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിലാണ് സോണിയ ഇക്കാര്യം പരാമർശിക്കുന്നത്. മുസ്ലിംകളാണ് കലാപത്തിന് ഇരയായത്.
കലാപബാധിതരെ സന്ദർശിച്ചപ്പോൾ കണ്ട ഹൃദയഭേദകമായ കാഴ്ചകളും സഹായത്തിനായി നിലവിളിച്ച ഒരു പിതാവിന്റെ ദുരനുഭവവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
കലാപം നിയന്ത്രിക്കുന്നതിൽ അന്നത്തെ ബി.ജെ.പി ഭരണകൂടം പരാജയപ്പെട്ടെന്നും സോണിയ വിമർശിക്കുന്നു.
Get more updates from Pudukad News on Google




