മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ 2025 നവംബറില്‍ ഫെയ്സ്ബുക്കിലിട്ട വിദ്വേഷ പോസ്റ്റ് നീക്കം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ മമ്മുട്ടിയുള്പ്പടെയുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ട അവാര്‍ഡ് ജേതാക്കളെ പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നീക്കം ചെയ്തത്

കൊച്ചി: മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ 2025 നവംബറില്‍ ഫെയ്സ്ബുക്കിലിട്ട വിദ്വേഷ പോസ്റ്റ് നീക്കം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ മമ്മുട്ടിയുള്പ്പടെയുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ട അവാര്‍ഡ് ജേതാക്കളെ പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നീക്കം ചെയ്തത്.
നവംബര്‍ 1ന് തൃശൂരില്‍ നടന്ന ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹത്തില്‍ ഗതാഗതക്കുരുക്ക് കാരണം മമ്മുട്ടിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിവാഹ ആശംസകള്‍ നേരിട്ടറിയിക്കാന്‍ ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടില്‍ മമ്മുട്ടി സൗഹൃദ സന്ദര്‍ശനം നടത്തി. ഈ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മമ്മുട്ടിയെ ‘സംഘി’ എന്ന് വിളിച്ച് സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും ഉയര്‍ന്നത്.
മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്കിയ അഴിമതി, ‘വന്‍കൊള്ള’; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി ഇതിനു പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റും സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഒരു വശത്ത് മമ്മുട്ടിയോടുള്ള വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും മറുവശത്ത് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെയുള്ള വിദ്വേഷ പോസ്റ്റ് നിലനിര്‍ത്തുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രധാന വിമര്‍ശനം. ഇതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണന് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
സ്നേഹവും സൗഹൃദവും മുറുകേ പിടിച്ച് കേരളത്തില്‍ ഒരുമിച്ചു പോകാന്‍ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് മമ്മുട്ടിയുടെ തന്റെ വീട്ടിലെ സന്ദര്‍ശനത്തെ വിമര്ശിയ്ക്കുന്നതെന്നും മമ്മുട്ടിയ്ക്ക് ഇതൊന്നും വിഷയമേയല്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.




