“അറസ്റ്റ് ചെയ്യുന്നതിന് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ല”: ബി.എൽ.എം സ്ഥാപകൻ ആർ. പ്രേംകുമാറിനെതിരെ ക്രൈംബ്രാഞ്ച് ഉപഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ് | BLM financial fraud case

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി.എൽ.എം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി (BLM financial fraud case). ക്രൈംബ്രാഞ്ച് സമർപ്പിച്ച ഉപഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ, കേസിൽ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രേംകുമാറിന് മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിർദേശം ചോദ്യം ചെയ്താണ് ക്രൈംബ്രാഞ്ച് ഉപഹർജി സമർപ്പിച്ചത്. തുടർന്നാണ് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.
103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി
ബി.എൽ.എം സൊസൈറ്റിയുടെ പണം വകമാറ്റിയെന്ന കേസിൽ കഴിഞ്ഞയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു.
നിക്ഷേപകരിൽനിന്ന് സമാഹരിച്ച പണം പ്രേംകുമാർ സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബി.എൽ.എം ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച കോടിക്കണക്കിന് രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് പ്രേംകുമാറിനെതിരായ ആരോപണം.
കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പണം വകമാറ്റിയെന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
Story Summary: The Kerala High Court has ruled that the Crime Branch need not issue prior notice before arresting BLM founder chairman R. Premkumar in a financial irregularities case. The Crime Branch had challenged an earlier order requiring advance notice. Meanwhile, the Enforcement Directorate has frozen assets worth ₹103 crore in connection with alleged diversion of funds collected through the BLM Housing Cooperative Society. The allegations are under investigation.




