സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; കോഴിക്കോട്ട് ആക്ടിവ സ്കൂട്ടർ കവർന്ന കേസിൽ കൊടിഞ്ഞി സ്വദേശി പിടിയിൽ | Kozhikode scooter theft

കോഴിക്കോട്: കെ.പി. കേശവമേനോൻ റോഡിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ 23-കാരനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു (Kozhikode scooter theft). ചെമ്മങ്ങാട് കൊടിഞ്ഞി സ്വദേശി കരുവാട്ടിൽ വീട്ടിൽ മുഹമ്മദ് അഫ്സലാണ് അറസ്റ്റിലായത്. ഈ മാസം അഞ്ചിനായിരുന്നു മോഷണം നടന്നത്.
അരക്കിണർ സ്വദേശിയായ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ആക്ടിവ സ്കൂട്ടറാണ് മോഷണം പോയത്. ഒരു സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ പ്രതി മോഷ്ടിക്കുകയായിരുന്നു.
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, വി.എം. ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, വിപിൻ, റിജീഷ്, ജലീൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
Story Summary : Kozhikode Town Police arrested 23-year-old Muhammed Afsal in connection with the theft of an Activa scooter from KP Kesava Menon Road. The scooter belonged to Ajmal, a resident of Arakkinar. Police identified the accused after examining CCTV footage from the scene and nearby areas.




