Skip to content
November 11, 2026
⌕

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റുകളും നേടി എസ്.എഫ്.ഐ | University College election SFI victory

November 10, 2026
Share this post to
SFI

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എസ്.എഫ്.ഐക്ക് വിജയം (University College election SFI victory). എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചതെന്ന് സംഘടന അറിയിച്ചു.

സെപ്റ്റംബർ 18നായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. നാമനിർദേശപത്രികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കെ.എസ്.യു രംഗത്തെത്തിയതിനെത്തുടർന്ന് വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും തീരുമാനപ്രകാരം തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിക്കെതിരെ ജനാധിപത്യപരമായി വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഹൈക്കോടതിയെ സമീപിച്ചു. അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് വിദ്യാർഥികൾ നൽകിയ തിരിച്ചടിയാണ് വിജയമെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു.

വിജയിച്ച ഭാരവാഹികൾ

ചെയർപേഴ്സൺ: സാരമതി സനീഷ്
ജനറൽ സെക്രട്ടറി: എസ്. അഭിജിത്
ആർട്സ് ക്ലബ് സെക്രട്ടറി: മഹീൻ
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ: വൈഷ്ണവ് അനിൽ, വി. അഭിരാമി
ലേഡി റെപ്രസന്റേറ്റീവുമാർ: പി. പൂജ നമ്പ്യാർ, എസ്. ഗംഗാലക്ഷ്മി
ഒന്നാം വർഷ യു.ജി. റെപ്രസന്റേറ്റീവ്: കെ. ദേവനന്ദ
രണ്ടാം വർഷ യു.ജി. റെപ്രസന്റേറ്റീവ്: കെ.എൻ. നിഖിൽ
മൂന്നാം വർഷ യു.ജി. റെപ്രസന്റേറ്റീവ്: എ. അസ്ര
രണ്ടാം വർഷ പി.ജി. റെപ്രസന്റേറ്റീവ്: ആർ. ഗോകുൽ കൃഷ്ണ
വിജയത്തിന് പിന്നാലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ആഹ്ലാദപ്രകടനം നടത്തി.

Story Summary : SFI secured victory in all seats in the University College Students’ Union election in Thiruvananthapuram. The election, initially scheduled for September 18, was postponed following objections over nomination papers. After SFI approached the Kerala High Court, the court directed that the election be held urgently. Saramathi Saneesh was elected chairperson and S. Abhijith became general secretary.

Get more updates from Pudukad News on Google