Skip to content
November 12, 2026
⌕

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയത് മകൻ തന്നെ; പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന് പൊലീസ്

November 11, 2026
Share this post to

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്തുനിന്നുള്ള ആളുടെ ഇടപെടലില്ലെന്ന് പൊലീസ്.

 മകൻ നവീൻ കൃഷ്ണ തന്നെയാണ് അമ്മ ജ്യോതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തുടർന്ന് നവീൻ സ്വയം കുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നവീൻ കൃഷ്ണ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് തലേദിവസം കൂത്തുപറമ്പ് മാനസികാരോഗ്യ കേന്ദ്രത്തിൽ നവീന് കൗൺസിലിങ് നൽകിയിരുന്നു.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന സംശയങ്ങൾക്കിടെയാണ് പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന പൊലീസ് വിശദീകരണം.

അമ്മ ജ്യോതിയുടെ കഴുത്തിലാണ് വെട്ടേറ്റത്. പിന്നാലെ നവീൻ സ്വന്തം നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google