സർക്കാർ അനുമതിയില്ലാതെ നിയമനമോ? കാലടി സർവകലാശാലയിലെ 19 നിയമനങ്ങളിൽ ഓഡിറ്റ് പരിശോധന

കൊച്ചി : കാലടി സർവകലാശാലയിലെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ് വകുപ്പ്.
2021ൽ നടത്തിയ 19 അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളിലാണ് ഓഡിറ്റ് വകുപ്പ് നോട്ടീസ് അയച്ചത്.
സർക്കാർ അനുമതിയില്ലാതെയാണോ നിയമനങ്ങൾ നടത്തിയതെന്ന സംശയത്തെ തുടർന്നാണ് നടപടി.
നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്നും ഓഡിറ്റ് വകുപ്പ് പരിശോധിക്കുന്നുണ്ട്. മുൻ മന്ത്രി എം.പി രാജേഷിന്റെ ഭാര്യ നിനിത ആർ. ഉൾപ്പെടെയുള്ളവരുടെ നിയമനങ്ങൾ നേരത്തേ വിവാദമായിരുന്നു.
മലയാളം, സംസ്കൃതം തുടങ്ങി വിവിധ വിഭാഗങ്ങളിലായിരുന്നു നിയമനങ്ങൾ.
നിയമനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനാണ് സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്റർവ്യൂ മാർക്കുകൾ, സംവരണ റോസ്റ്റർ എന്നിവ പാലിച്ചാണോ നിയമനം നടത്തിയതെന്നും വ്യക്തമാക്കണം.




