Skip to content
November 12, 2026
⌕

രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം: ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം

November 11, 2026
Share this post to

കൊല്ലം: രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. നേരിട്ട് ഹാജരാകാനാണ് നിർദേശം. 

മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറിന്‍റെ പരാതിയിലാണ് നടപടി. ക്രിമിനൽ മാനനഷ്ട കേസാണ് ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ഫയൽ ചെയ്തത്. 

ഒക്ടോബർ 14ന് പുനലൂരിൽ വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ ശ്രീലേഖ.

 

Get more updates from Pudukad News on Google