Skip to content
November 12, 2026
⌕

വൈദ്യുതി വാങ്ങലിലെ കള്ളക്കളികൾ തുറന്നു പറഞ്ഞ് സതീശൻ. വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പിടാൻ കെ.എസ്.ഇ.ബി സമ്മർദ്ദം ചെലുത്തി; തീരുമാനമെടുത്തില്ലെങ്കിൽ ദീർഘകാല പവർകട്ടെന്ന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ ഭയപ്പെടുത്താനായിരുന്നു നീക്കമെന്ന് സതീശൻ. നവംബർ ഒന്നുമുതൽ പവർകട്ടെന്ന വാർത്തകൾ കെട്ടിച്ചമച്ചതെന്നും ആരോപണം. സമ്മർദ്ദത്തിന് വഴങ്ങി കരാറിൽ ഒപ്പിടില്ലെന്നും വ്യക്തമാക്കി.വിവാദങ്ങളുടെ മുനയൊടിച്ച് സതീശൻ

November 11, 2026
Share this post to

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറിലെ വിവാദങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ദീർഘകാല, ഹ്രസ്വകാല വൈദ്യുതി കരാറുണ്ടാക്കും. ഏറ്റവും വിലകുറഞ്ഞ നിരക്കിലേ വൈദ്യുതിവാങ്ങൂ. ശാശ്വത പരിഹാരം ഈ മാസം തന്നെയുണ്ടാക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

വൈദ്യുതി കരാറിൽ ഒപ്പിടീക്കാൻ സമ്മർദ്ദം ചെലുത്താൻ കെ.എസ്.ഇ.ബി ശ്രമിച്ചു. എന്നിട്ടും ഒപ്പിട്ടില്ല. ദീർഘകാല പവർകട്ടെന്ന് മുന്നറിയിപ്പ് നൽകി. കെ.എസ്.ഇ.ബി തീരുമാനമെടുത്തില്ലെങ്കിൽ നവംബർ ഒന്നുമുതൽ ദീർഘകാല പവർകട്ടെന്ന് മുന്നറിയിപ്പ്. മുഖ്യമന്ത്രിയെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കത്ത്. ഫയൽ രണ്ടാഴ്ചയായി മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്നു.


ഏറ്റവും വിലകുറഞ്ഞ വൈദ്യുതി വാങ്ങും. ശാശ്വത പരിഹാരമുണ്ടാക്കാൻ ദീർഘകാല, ഹ്രസ്വകാല കരാറുകൾ. പുനരുപയോഗ ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കും. 7000മെഗാവാട്ട് വരെ സോളാർ വൈദ്യുതിയുണ്ടാക്കും. അത് ബാറ്ററിയിൽ ശേഖരിക്കും. ഡാറ്റാ സെന്ററുകൾ വരുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനം വൻതോതിൽ വർദ്ധിക്കും.


 

കർണാടക സർക്കാർ 5000മെഗാവാട്ട് ബാറ്ററി സ്റ്റോറേജുണ്ടാക്കി. ഇവിടെ പുറമെ നിന്ന് വൈദ്യുതി വാങ്ങൽ ഹരമായി മാറി. അതിനാൽ സോളാർ വൈദ്യുതി ശേഖരിക്കാൻ ബാറ്ററി സംഭരണമുണ്ടാക്കിയില്ല. 2200മെഗാവാട്ട് ഉത്പാദിപ്പിച്ചെന്ന് പിണറായി പറയുന്നത് ജനങ്ങൾ പുരപ്പുറത്ത് സോളാർ വച്ചതാണ്. അത് സ്റ്റോറേജില്ലാത്തതാണ്. ഇതിന് പകരം രാത്രി വൈദ്യുതി വീടുകളിലേക്ക് നൽകണം.

മറ്റ് സംസ്ഥാനങ്ങൾ ബാറ്ററി സ്റ്റോറേജുണ്ടാക്കി സോളാർ വൈദ്യുതി ശേഖരിച്ചു. ഇവിടെ അത് ചെയ്തില്ല. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദനം കൂടി.

അത് മുൻകൂട്ടി മനസിലാക്കാനായില്ല. ദീർഘവീക്ഷണമില്ലാതെയും ദീർഘകാല കരാറില്ലാതെയും വൈദ്യുതി വാങ്ങൽ കൈകാര്യം ചെയ്തതാണ് പവർകട്ടിന് ഇടയാക്കിയത്. പിണറായി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.


ആദ്യം പറഞ്ഞത് ഹിമാചൽ സർക്കാരിന്റെ വാങ്ങാതെ സ്വകാര്യ വൈദ്യുതി വാങ്ങിയെന്ന്. ഇന്നലെ പറയുന്നത് ഹിമാചൽ വാങ്ങരുതായിരുന്നു എന്ന്. അത് തന്നെയാണ് സർക്കാരിന്റെയും തീരുമാനം. 


ജി.എൻ.എയിൽ നിന്ന് മാറിയത് അറിഞ്ഞില്ലെന്നാണ് സണ്ണിജോസഫ് പറഞ്ഞത്. അതിന് ജി.എൻ.എയുമായി കരാർ വച്ചിട്ടില്ലല്ലോ. വൈദ്യുതി വാങ്ങൽ തീരുമാനമെടുക്കാൻ ഫയൽ തനിക്ക് അയച്ചത് വൈദ്യുതി മന്ത്രിയാണ്.

കരാറിൽ നിന്ന് പിന്മാറിയെന്നത് ശരിയല്ല. ഒരു കരാറും ജി.എൻ.എയുമായി ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്ന് കണ്ട് പിന്മാറി. 

പ്രതിസന്ധി വരുമ്പോൾ വൈദ്യുതി വാങ്ങും. നവംബർ ഒന്നുമുതൽ ഭീകരമായ പവർകട്ടുണ്ടാവുമെന്നും മുഖ്യമന്ത്രി 22ദിവസമായി ഫയൽ പിടിച്ചുവച്ചെന്നുമൊക്കെ വാർത്തകൾ ചമച്ചു.

വൈദ്യുതി വാങ്ങാൻ ആവശ്യമുള്ളപ്പോൾ വാങ്ങും. പ്രശ്നമുണ്ടാവുമെന്ന് പറഞ്ഞ് ഫയലിനടിയിൽ ഇപ്പോൾ ഒപ്പുവയ്ക്കണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ ഒപ്പിടുന്ന ആളല്ല ഇത്.

Get more updates from Pudukad News on Google