Skip to content
November 11, 2026
⌕

കുരുന്നു പ്രതിഭകളുടെ അക്ഷരക്കൂട്ടങ്ങൾക്ക് അക്കാഫ് ഇവന്റ്സിന്റെ അംഗീകാരം

November 11, 2026
Share this post to

ഷാർജ: ഷാർജ അന്തർദേശീയ പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ക്ലബ്ബിന്റെ ‘മിറർ’ പുസ്തകം പ്രകാശനം ചെയ്തു. യു.എ.ഇയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സാഹിത്യവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ അക്കാഫ് ഇവന്റ്സ് ലിറ്റററി ക്ലബ്ബ് (AKCAF Events Literary Club) സംഘടിപ്പിച്ച ഇംഗ്ലീഷ് ചെറുകഥാ മത്സരവും യുവഎഴുത്തുകാരുടെ സംഗമവും ചരിത്രവിജയമായി.

ഭാവിയിലെ മികച്ച സാഹിത്യകാരന്മാരെ വാർത്തെടുക്കുക എന്ന ബൃഹദ് ലക്ഷ്യവുമായി നടത്തിയ ഈ കൂട്ടായ്മയിലേക്ക് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളുകളിൽ നിന്ന് എഴുന്നൂറിൽ പരം മികച്ച എൻട്രികളാണ് ലഭിച്ചത്.


​രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകി ആദരിച്ചു. കൂടാതെ മത്സരത്തിൽ മികച്ച നിലവാരം പുലർത്തിയ 35 യുവഎഴുത്തുകാരുടെ കഥകൾ കോർത്തിണക്കിക്കൊണ്ടുള്ള പുസ്തകം ‘മിറർ’ (MIRROR) എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിക്കുകയുണ്ടായി. 


​ഷാർജ എക്സ്പോ സെന്ററിലെ (Sharjah Expo Centre) പ്രൗഢഗംഭീരമായ ബാൾറൂമിൽ, സാഹിത്യലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഈ നവപ്രതിഭകളെ വേദിയിൽ പ്രത്യേകമായി ആദരിച്ചത്. കുട്ടികളുടെ സർഗാത്മകതയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം ഇതിലും വലിയ രീതിയിൽ മത്സരങ്ങളും വിവിധ പദ്ധതികളും സംഘടിപ്പിക്കുമെന്ന് അക്കാഫ് ഇവന്റ്സ് ലിറ്റററി ക്ലബ്ബ് വ്യക്തമാക്കി. 

ചടങ്ങിൽ 2026 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സന്തോഷ്‌ ഇച്ചിക്കാനം, വയലാർ അവാർഡ് ജേതാവ്  ഡോക്ടർ രാജശ്രീ, സാഹിത്യ രംഗത്തെ വിവിധ മേഖലയിൽ അംഗീകാരം കരസ്തമാക്കിയതും കേരളത്തിലെ വിവിധ കോളെജുകളിൽ അധ്യാപക സേവനമനുഷ്ടിച്ച സിനിമ അഭിനേതാവും മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രൊഫസർ അലിയാർ, പ്രമുഖ വ്യവസായിയും മോട്ടിവെറ്ററുമായ ഹരികുമാർ,  പുസ്തകോത്സവ വേദിയിലെ നിറഞ്ഞ സാന്നിധ്യമായ മോഹൻകുമാർ, അക്കാഫ് മുഖ്യ രക്ഷധികാരിയും ഖലീജ് പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായിരുന്ന ഡോക്ടർ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്സ്.ബിജുകുമാർ,  ലിറ്ററെറി വിഭാഗം സെക്രട്ടറി അജിത് കണ്ടലൂർ, മിറർ പുസ്തകത്തിന്റെ എഡിറ്റർ അക്ബർ അലിക്കര എന്നിവർ കുരുന്നു എഴുത്തുകാർക്ക് ആശംസകൾ അറിയിച്ചു.

 സെക്രട്ടറി കെ. വി. മനോജ്‌, വൈസ് പ്രസിഡന്റ്‌ അഡ്വ. ഹാഷിക് തൈക്കണ്ടി, ജോ.സെക്രട്ടറിയും സാഹിത്യ വിഭാഗം കോർഡിനേറ്ററുമായ രഞ്ജിത്ത് കോടോത്ത്, വനിതാ വിഭാഗം പ്രസിഡന്റ്‌ വിദ്യ പുതുശ്ശേരി, കൾച്ചറൽ കോർഡിനേറ്റർ മനോജ്‌. വി. സി. മഞ്ജു ശ്രീകുമാർ, അജിത്ത്  വള്ളോലി, ശ്രീകുമാർ, ഷിബു മുഹമ്മദ്‌ തുടങ്ങിയവർ പരിപാടികൾക്ക് ഏകോപനം നൽകി. സ്കൂൾ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും അക്കാഫ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഈ വർഷത്തെ പുസ്തകൊത്സവത്തിൽ ഷാർജ എക്സ്പോ സെന്റർ ബോൾ റൂം വേദിയെ നിറസാന്നിധ്യമാക്കി. വിദ്യാർത്ഥികളുടെ വായനാശീലവും, അവരുടെ സർഗാത്മക അഭിരുചികളും വളർത്തുന്നതിനായി അക്കാഫ്  ഇവന്റ്സ് ലൈബ്രറിയിൽ കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.

Get more updates from Pudukad News on Google