Skip to content
November 11, 2026
⌕

പൂമംഗലം പഞ്ചായത്തിൽ വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു

November 11, 2026
Share this post to

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന പരിപാടിക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമസ്യ മുരളി, വാർഡ് മെമ്പർ സന്ധ്യ വിജയൻ, വടക്കുംകര ജി.യു.പി.എസ്. പ്രധാനാധ്യാപിക ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രമുഖ പരിശീലകൻ ഹരിലാൽ മൂത്തേടത്താണ് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്

Get more updates from Pudukad News on Google