Skip to content
November 11, 2026
⌕

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ

November 11, 2026
Share this post to

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ. കൈപ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി കരടിവളവ് സ്വദേശി പള്ളത്ത് വീട്ടിൽ മിഥുൻ (34)നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കാപ്പ നിയമപ്രകാരം 2026 സെപ്റ്റംബർ 30 മുതൽ ആറു മാസത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് മിഥുന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് കൊടുങ്ങല്ലൂരിൽ എത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
മിഥുൻ കൈപ്പമംഗലം, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ കേസ്സിലും, ഒരു വധശ്രമക്കേസിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

Get more updates from Pudukad News on Google