ഗള്‍ഫ് മലയാളി ഫെഡറേഷന് ഏഴാം വാർഷികം റിയാദിൽ ആഘോഷിച്ചു; മെഗാഫെസ്റ്റിൽ ആയിരങ്ങൾ പങ്കെടുത്തു

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷന്റെ (GMF) ഏഴാം വാർഷികാഘോഷവും മെഗാഫെസ്റ്റും ആയിരക്കണക്കിന് പ്രവാസികളുടെ പങ്കാളിത്തത്തോടെ റിയാദ് ഷോല മാളിൽ പ്രൗഢഗംഭീരമായി നടന്നു.
ജി എം എഫും. ഷോല മാളും വഫ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാമേളയില്‍ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, സാമൂഹിക-സാംസ്കാരിക ബിസിനസ് മാധ്യമ രംഗങ്ങളിലെ പ്രമുഖർ, സൗദി അറേബ്യയിലെ ഉന്നത മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളർ പെൻസിൽ ഡ്രോയിങ് മത്സരവും സ്ത്രീകൾക്കായി മൈലാഞ്ചി, പായസം മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സൗദിയിലെ പനാമ അംബാസിഡര്‍ ഹെര്‍ എക്സലന്‍സി കാൻഡിസ് വില്യംസ് ഡി ചിൻ ഉദ്ഘാടനം ചെയ്തു. ജി എം എഫ് ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സിംഗപ്പൂർ അംബാസിഡര്‍ ഹിസ് എക്സലൻസി പ്രേംജിത്ത് സദാശിവൻ, ഡോ. മുഹമ്മദ് ഇദിരീസ്, ബ്രിഗേഡിയർ ജനറൽ ആദിൽ ബക്കർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ജി സി സി ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണവും ചെയർമാൻ റാഫി പാങ്ങോട് സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളുടെ വിശദീകരണവും നടത്തി.
വഫ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് മുസ്തഫ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ കണ്ണൂർ, ജനറൽ സെക്രട്ടറി ടോംസി മാത്യു, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജി സി സി മീഡിയ കോർഡിനേറ്റർ കാസിം പാടത്തായി,
വനിതാ കോർഡിനേറ്റർ കമർവാനു വലിയകത്ത്, ജീവകാരുണ്യ കൺവീനർ,അബ്ദുല്‍ അസീസ് പവിത്ര, അസ്ലം പാലത്ത്, അജേഷ് തൈഫ് ഉൾപ്പെടെയുള്ള നിരവധി ഭാരവാഹികളും സംഘടനാപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.സജീര്‍ സ്വാഗതവും ട്രഷറർ ഡോ. ഷെറിൻ ചടങ്ങിന് നന്ദി പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം നാലുമണിക്കൂറോളം നീണ്ട മനോഹരമായ കലാസന്ധ്യ അരങ്ങേറി. സോഷ്യൽ മീഡിയ താരം മുസ്തഫ പാലക്കാട്, പ്രശസ്ത ഗായിക സോണിയ അമൂദ്, ഇർഷാദ് ഖനി, സിനിമാ-കോമഡി താരം മുഹമ്മദ് ഇർഫാൻ, സ്പെഷ്യൽ പെർഫോമർ നസീഫ് കലാഭവൻ തുടങ്ങിയവർ അവതരിപ്പിച്ച സംഗീത-വിനോദ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.ജി സി സി കോര്‍ഡിനേറ്റര്‍ അഫ്സല് കണ്ണൂര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്നു




