മലമ്പുഴ ജനമൈത്രി പോലീസിനിത് അഭിമാനനിമിഷം

മലമ്പുഴ: മലമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആനക്കൽ നടത്തി വരുന്ന പി എസ് സിക്ലാസ്സ് രണ്ട്വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷം നടത്തി.
2024 നവംബർ ഒന്നിന് പത്ത് പഠിതാക്കളുമായി തുടങ്ങിയ ക്ലാസ്സിൽ ഇന്ന് നാൽപത് പേർ പഠിക്കുന്നുണ്ട്. ക്ലാസ്സിൽ നിന്ന് ഒരാൾ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയി ജോലിയിൽ പ്രവേശിച്ചത് നേട്ടമായി കണക്കാക്കുന്നു. നിലവിൽ അഞ്ചുപേർ വിവിധ റാങ്ക് ലിസ്റ്റുകളിൽ കയറിയിട്ടുണ്ട്ന്നു സംഘാടകർ പറഞ്ഞു.
ആനക്കൽ പഠനമുറിയിൽ വച്ച് നടത്തിയ രണ്ടാം വാർഷിക ആഷംഘോ ഹേമാബിക നഗർ സർക്കിൾ ഇൻസ്‌പെക്ടർ ഹരീഷ് ഉത്ഘാടനം ചെയ്തു. മലമ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റഹിമാൻ അധ്യക്ഷത വഹിച്ചു.
സീനിയർ സിവിൽ പോലീസ് ഓഫീസർ രമേഷ് സ്വാഗതം പറയുകയും ഓയിസ്ക് വുമൺ ഇന്റർനാഷണൽ ചാപ്റ്റർ ജില്ലാ പ്രസിഡന്റ് ബിന്ദു, സെക്രട്ടറി സുനിത, സാമൂഹ്യ പ്രവർത്തകൻ രവീന്ദ്രൻ എന്നിവർപ്രസംഗിച്ചു. ഓയിസ്ക മെമ്പർമാർ നൽകിയ പുസ്തകങ്ങളും അലമാരയും കുട്ടികളെ ഏല്പിച്ചു.
അർജുൻ എന്ന കുട്ടിക്ക് ജനമൈത്രി പോലീസിന്റെ വകയായി ടിവിനൽകി. മലമ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ജനമൈത്രി ബീറ്റ് ഓഫീസർ പ്രമോദ് എന്നിവർ പങ്കെടുത്തു ആനക്കൽ പ്രദേശത്തെ നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. രാജി മധു കണക്ക്ക്ലാസ്സും രുഗ്മണി ഇംഗ്ലീഷ് ക്ലാസ്സും നയിച്ചു.




