Skip to content
November 12, 2026
⌕

അഖബാ ഉൾക്കടലിൽ ഭൂമികുലുക്കം; സൗദി, ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു

November 11, 2026
Share this post to

ജിദ്ദ: സൗദി – ജോർദാൻ – ഇസ്രായേൽ – ഈജിപ്ത്  പ്രദേശങ്ങളിലായി  അഖബാ ഉൾക്കടലിൽ  ഭൂചലനം.   ബുധനാഴ്ച – ഇന്ന് – സൗദി സമയം ഉച്ചയ്ക്ക് 12:24 നായിരുന്നു  സംഭവം.    

സൗദി ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം റിക്ടർ സ്കെയിലിൽ 4.42 തീവ്രതയും ജോർദാൻ സീസ്മോളജിക്കൽ ഒബ്സർവേറ്ററി 4.7 തീവ്രതയും രേഖപ്പെടുത്തിയ  ഭൂചലനത്തിൽ പക്ഷേ നാശനഷ്ടങ്ങൾ റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടില്ലാ.  


എന്നാൽ, മുൻകരുതൽ  എന്ന നിലയിൽ  ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിൽ  വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി  ബന്ധപ്പെട്ടവർ  അറിയിച്ചു.


സൗദി അറേബ്യയിലെ ഹഖ്ൽ, ജോർദാനിലെ അഖബ, ഇസ്രായേലിലെ  ഏലാത്ത്,  ഈജിപ്തിലെ സിനായ് തീരം എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടതയാണ്  പ്രാഥമിക വിവരം.    

ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 10 മുതൽ 18 കിലോമീറ്റർ വരെ ആഴത്തിലാണ്  ഭൂചലനം അനുഭവപ്പെട്ടതായാണ്  രേഖപ്പെട്ടിട്ടുള്ളത്.   

വടക്കൻ  സൗദിയിലെ  തബൂക്ക് പ്രവിശ്യയിലുള്ള ഹഖ്ൽ  തീരദേശത്തിന്  വടക്കുപടിഞ്ഞാറായാണ്  ഉൾക്കടലിലെ  ഭൂചലനം.   ഇത് സമീപത്തുള്ള  ജോർദാനിലെ അഖബാ നഗരത്തിന് ഏകദേശം 37 കിലോമീറ്റർ തെക്കുഭാഗത്തായും ഉള്ള  പ്രദേശമാണ്.

Get more updates from Pudukad News on Google