Skip to content
November 12, 2026
⌕

ഇറാനെ കീഴടക്കാൻ സാമ്പത്തിക ഉപരോധം മാത്രം മതിയെന്ന തീരുമാനത്തിൽ ട്രംപ് എത്തിയെന്നു റുബിയോ

November 12, 2026
Share this post to

യുദ്ധവും വേണ്ട, സമാധാനവും വേണ്ട: ഇറാനെ കീഴടക്കാൻ കടുത്ത സാമ്പത്തിക ഉപരോധം മാത്രം മതിയെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി പാരിസിൽ ജി7 സഖ്യത്തിലെ വിദേശകാര്യ മന്ത്രിമാർ സമ്മേളനത്തിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അറിയിച്ചു.

യുദ്ധം വീണ്ടും ആരംഭിക്കാൻ ട്രംപിനു താത്പര്യമില്ല. ഇറാൻ വയ്ക്കുന്ന വ്യവസ്ഥകൾ സ്വീകരിച്ചു കരാറിനു പോകാനും തയ്യാറല്ല. ആ സാഹചര്യത്തിലാണ് ട്രംപ് ഉപരോധം ഇറാനെ മുട്ടുകുത്തിക്കാൻ ശ്രമിക്കുന്നതെന്ന് റുബിയോ വിശദീകരിച്ചതായി ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരെ സൈനിക നടപടികൾ അവസാനിപ്പിച്ചു എന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോൾ ട്രംപ് ഉരുക്കു കവചം പോലുള്ള ഉപരോധം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ അയൽപക്കത്തുള്ള ഗൾഫ് രാജ്യങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈറൻ ഗതികെട്ടു പോകുമെന്നു റുബിയോ പറഞ്ഞു. അവർക്കിനി സായുധ പ്രോക്സികൾക്കു പണമില്ല. സ്വന്തം സൈനിക ശക്തി വീണ്ടെടുക്കാനും പണമില്ല. ആക്സിയോസ് റിപ്പോർട്ട് അനുസരിച്ചു തന്ത്രത്തിൻ്റെ ശിൽപികളിൽ ഒരാശ പുതിയ റുബിയോ തന്നെയാണ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസൻ്റ്, സി ഐ എ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ്, ട്രംപിൻ്റെ മരുമകൻ ജാറ്റെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന ട്രംപിൻ്റെ ഉറ്റ സഹായികൾ യുദ്ധം വീണ്ടും ആരംഭിക്കുന്നതിനെ എതിർത്തു.

സമാധാനകരാറിന് ഇറാൻ ഉന്നയിക്കുന്ന വ്യവസ്ഥകൾ ആവട്ടെ യുഎസിന് സ്വീകാര്യവുമാണ്. സാമ്പത്തിക ഞെരുക്കം താങ്ങാൻ കഴിയാതെ വരുമ്പോൾ അവർ വഴങ്ങുമെന്ന് റുബിയോ കരുതുന്നു. “എന്തായാലും ഒടുവിൽ ഭക്ഷണം കഴിക്കണമല്ലോ,” അദ്ദേഹം പറഞ്ഞു.

Get more updates from Pudukad News on Google