TMC എംപി അഭിഷേക് ബാനർജിയുടെ വസതിക്ക് സമീപം ബുൾഡോസർ നടപടി: നടപ്പാതയിലെ കയ്യേറ്റങ്ങൾ പൊളിച്ചുനീക്കി | Bulldozer Deployed

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിക്ക് പുറത്തുള്ള നടപ്പാതയിലെ കയ്യേറ്റങ്ങൾ നഗരസഭാ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. വ്യാഴാഴ്ച രാവിലെയായിരുന്നു കാളിഘട്ട് റോഡിലെ 121-ാം നമ്പർ വസതിക്ക് മുന്നിൽ നഗരസഭാ ജീവനക്കാർ നടപടിയെടുത്തത്.(Bulldozer Deployed Outside TMC MP Abhishek Banerjee Kolkata Residence To Clear Footpath)
കാൽനടയാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ നടപ്പാതയിൽ നിർമ്മിച്ചിരുന്ന താൽക്കാലിക മുളന്തട്ടിയും ഇരുമ്പ് ഗേറ്റുമാണ് അധികൃതർ നീക്കം ചെയ്തത്. ബുൾഡോസർ ഉപയോഗിച്ച് താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റിയ ശേഷം, ജീവനക്കാർ മുളങ്കമ്പുകൾ നീക്കി നടപ്പാത പൂർണ്ണമായും സഞ്ചാരയോഗ്യമാക്കി.
Story Summary
Civic workers deployed a bulldozer outside Trinamool Congress MP Abhishek Banerjee’s residence on Kalighat Road in Kolkata on Thursday to clear footpath encroachments. A temporary bamboo shed and an iron gate obstructing pedestrian movement were demolished under heavy security from Kolkata Police and central forces.




