Skip to content
November 12, 2026
⌕

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അപ്ലോഡ്, ഡൗണ്‍ലോഡ് വേഗതകളില്‍ എയര്‍ടെല്‍ ഒന്നാമത്

November 12, 2026
Share this post to

തിരുവനന്തപുരം: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അപ്ലോഡ്, ഡൗണ്‍ലോഡ് വേഗതകളില്‍ എയര്‍ടെല്‍ ഒന്നാമത്. ഉപഭോക്താക്കളുടെ കണ്ക്ടിവിറ്റി സംബന്ധമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന സ്വതന്ത്ര, അന്താരാഷ്ട്ര സ്ഥാപനമായ ഓപ്പണ്‍സിഗ്നലിന്റെ 2026 നവംബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഇന്ത്യയിലെ മികച്ച ഹോം ഇന്റര്‍നെറ്റും എയര്‍ടെല്ലാണ്. ഓപ്പണ്‍സിഗ്നലിന്റെ അഞ്ച് ഓവറാള്‍ അവാര്‍ഡുകളും എയര്‍ടെല്ലിന് ലഭിച്ചു. റിലയബിലിറ്റി, സ്ഥിരതയാര്‍ന്ന ഗുണനിലവാരം, ഡൗണ്‍ലോഡ് വേഗം, അപ്ലോഡ് വേഗം, വീഡിയോ എന്നിവയില്‍ എയര്‍ടെല്‍ ഒന്നാമത് ആണ്.

എയര്‍ടെല്ലിന്റെ ഓവറാള്‍ റിലയബിലിറ്റി സ്‌കോര്‍ 486 പോയിന്റാണ്. ഈ സ്‌കോറില്‍ ജിയോ എയര്‍ടെല്ലിനേക്കാള്‍ 63 പോയിന്റുകള്‍ പിന്നിലാണ്. കൂടാതെ, അപ്ലോഡ്, ഡൗണ്‍ലോഡ് വേഗതകളില്‍ എയര്‍ടെല്ലിന് ജിയോയേക്കാള്‍ 26-27 % കൂടുതല്‍ വേഗമുണ്ട്. ഈ വേഗതകളില്‍ രണ്ടാം സ്ഥാനം ബിഎസ്എന്‍എല്ലിനാണ്.

Get more updates from Pudukad News on Google