ബാരാമുള്ളയിൽ രണ്ട് കൈഗ്രനേഡുകളുമായി യുവാവ് പിടിയിൽ | Baramulla hand grenade recovery

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് കൈഗ്രനേഡുകളുമായി ഒരാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. വടക്കൻ കശ്മീരിലെ തങ്മാർഗിലുള്ള ബദർകോട്ടെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഗുലാം ജീലാനി റേഷി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശത്തുനിന്ന് ഒരു കൈഗ്രനേഡ് കണ്ടെടുത്തു. തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ മറ്റൊരു ഗ്രനേഡും കണ്ടെത്തിയതായി പൊലീസ് വക്താവ് പറഞ്ഞു. (Baramulla hand grenade recovery)
സംഭവത്തിൽ തങ്മാർഗ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്നത് എന്തിനാണ്, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Summary: Security forces arrested Ghulam Jeelani Reshi in Baramulla district of Jammu and Kashmir and recovered two hand grenades. Police have registered an FIR and are investigating the source and intended use of the explosives.




