Skip to content
November 13, 2026
⌕

കെ സ്മാർട്ട് സംവിധാനത്തിലെ അപാകതകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

November 12, 2026
Share this post to

ആലപ്പുഴ: കെ സ്മാർട്ട് സംവിധാനത്തിലെ അപാകതകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. രജിസ്‌ട്രേഡ് എഞ്ചിനീയേഴ്‌സ് ആൻ്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ( റെൻ സ്ഫെഡ് ) ആലപ്പുഴ ജില്ലാ സമ്മേളനം റോയൽ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.

കെ സ്മാർട്ട് സംവിധാനത്തിന് എല്ലാ വിധ അടിയന്തിര പരിഹാരം കാണുവാൻ ശ്രമിയ്ക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ്  ആർ രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് സജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി മധു എൻ, സംസ്ഥാന ട്രഷറർ യു പ്രഭു, സംസ്ഥാന സമിതിയംഗം   എ കെ മൻചുമോൻ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മാരായ എ സിനി, മെഫിൻ മാത്യൂ, ഷീന ജോസഫ്, ജില്ലാ കമ്മറ്റിയംഗം എൻ റ്റി മൈക്കിൾ സിസി വർഗീസ്. എന്നിവർ പ്രസംഗിച്ചു.

നഗരസഭയിലെ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം ഫ്ലെഡ് സോൺ ഏരിയായിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ  പുനപരിശോധിയ്ക്കണ മെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളായി ആർ രാജേന്ദ്രകുമാർ (പ്രസിഡൻ്റ് ) സിനി എ (സെക്രട്ടറി)സിസി വർഗീസ് (ട്രഷറർ) എന്നിവരെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.

Get more updates from Pudukad News on Google