ചാവക്കാട് താലൂക്കാശുപത്രിയിൽ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതി ചേർത്തത്. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുൽ ഷഹ്ഫിയയുടെ പരാതിയിലാണ് നടപടി. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലാണ് കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Get more updates from Pudukad News on Google




