‘ഇത് ‘അമൃതകാലമല്ല’, മറിച്ച് വിലക്കയറ്റത്തിൻ്റെ ഭൂകമ്പമാണ്’: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് | Modi government

ന്യൂഡൽഹി: രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാജ്യം കടന്നുപോകുന്നത് ‘അമൃതകാലത്തിലൂടെ’ അല്ല, മറിച്ച് ‘വിലക്കയറ്റത്തിന്റെ ഭൂകമ്പത്തിലൂടെയാണ്’ എന്ന് കോൺഗ്രസ് പരിഹസിച്ചു.(Modi government, Not Amrit Kaal but mehengaai ka bhuchaal says Congress)
ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയുള്ള മാധ്യമ റിപ്പോർട്ടുകൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പങ്കുവെച്ചു.
മോദി ഭരണത്തിന് കീഴിൽ വിലക്കയറ്റം കേവലം ഒരു ഭീഷണി മാത്രമല്ലെന്നും, ഓരോ കുടുംബത്തിന്റെയും ബജറ്റിനെ കാർന്നുതിന്നുന്ന ഒരു ‘ക്ഷണിക്കപ്പെടാത്ത അതിഥിയായി’ അത് മാറിക്കഴിഞ്ഞെന്നും ജയറാം രമേശ് പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു.
Story Summary
The Congress party launched a sharp attack on the Modi government over the surge in prices of essential commodities, asserting that India is experiencing an “earthquake of inflation” rather than an ‘Amrit Kaal’. Sharing media reports on food price hikes via X, Congress general secretary Jairam Ramesh remarked that inflation has turned into an uninvited guest devouring every household’s budget.




