Skip to content
November 15, 2026
⌕

നസ്ലെൻ തമിഴ് പഠിപ്പിച്ചു, പകരം ഞാൻ മലയാളവും; ‘സീൻ’ സെറ്റിലെ അനുഭവം പങ്കുവെച്ച് തിലഗവതി | Thilagavathi Naslen Scene movie

November 13, 2026
Share this post to
Thilagavathi Naslen Scene movie

ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്ന സൂര്യ ചിത്രം ‘സീനി’ൽ നസ്ലെന്റെ പ്രകടനത്തിന് കൈയടി. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നസ്ലെൻ, സൂര്യയുടെ വില്ലൻ വേഷത്തിലാണ് എത്തുന്നത്. ഇതുവരെ അവതരിപ്പിച്ചിരുന്ന ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നെഗറ്റീവ് ഷേഡുള്ള വേഷത്തിലെത്തിയ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടുകയാണ്.
ചിത്രത്തിൽ മാമി എന്ന് വിളിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി തിലഗവതി, നസ്ലെനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നസ്ലെൻ തന്നെ മലയാളം പഠിപ്പിച്ചെന്നും പകരം താൻ തമിഴ് പഠിപ്പിച്ചെന്നുമാണ് താരം പറയുന്നത്. സിനിമാ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. (Thilagavathi Naslen Scene movie)

നസ്ലെനൊപ്പമുള്ള ചിത്രീകരണം ഏറെ രസകരമായിരുന്നുവെന്ന് തിലഗവതി പറഞ്ഞു. മലയാളിയായ നസ്ലെനോട് തനിക്കറിയാവുന്ന മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഭക്ഷണം കഴിച്ചോ എന്ന് മലയാളത്തിൽ ചോദിക്കുമ്പോൾ, ‘ആ മാമി സാപ്പിട്ടാച്ച്’ എന്ന് നസ്ലെൻ തമിഴിൽ മറുപടി നൽകുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ തനിക്ക് മലയാളം പഠിപ്പിക്കുകയായിരുന്നു നസ്ലെന്റെ പ്രധാന ജോലിയെന്നും തിലഗവതി തമാശയായി ഓർത്തെടുത്തു.

കേരളത്തിലേക്ക് വരുന്നതിന് മുമ്പ് മലയാളം നന്നായി പഠിക്കാൻ നസ്ലെൻ സഹായിച്ചെന്നും താരം പറഞ്ഞു. ചിത്രത്തിൽ നസ്ലെനൊപ്പമായിരുന്നു തനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകൾ. വലിയ താരമായിട്ടും അതിന്റെ ജാഡയൊന്നും നസ്ലെനില്ലെന്നും ഒന്നിച്ചുള്ള ഷൂട്ടിങ് വളരെ സന്തോഷകരമായിരുന്നുവെന്നും തിലഗവതി കൂട്ടിച്ചേർത്തു. നസ്ലെനെ താൻ ‘ഈശ്വരാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും താരം വെളിപ്പെടുത്തി.

Summary: Actress Thilagavathi has shared her fun experience working with Naslen in Suriya’s film Seen. She revealed that Naslen taught her Malayalam while she helped him with Tamil during the shoot. She also praised his friendly nature and said he had no star attitude.

Get more updates from Pudukad News on Google