Skip to content
November 14, 2026
⌕

“യുവശക്തി തിന്മയോട് പോരടിക്കുന്നവരും നന്മയുടെ കൊടിവാഹകരുമാകണം”: ഖിളർ നബി മൗലിദ് ആത്മീയ മജ്‌ലിസ്; ആയിരങ്ങൾ നിർവൃതി നുകർന്നു

November 13, 2026
Share this post to

പൊന്നാനി: മീൻതെരുവ് അബൂബക്കർ മസ്ജിദ് വേദിയായ  ഖിള്ർ നബി മൗലിദിലേക്ക്   യുവാക്കളും സ്ത്രീകളും  ഉൾപ്പെടെ  ആയിരങ്ങൾ ഒഴുകിയെത്തി.    

അഭൂതപൂർവമായ ജനപങ്കാളിത്തം സംഘാടകരെയും ആശ്ചര്യപ്പെടുത്തി. മുൻവർഷങ്ങളിലേതിനേക്കാൾ  വിപുലവും സമയോചിതവുമായ പരിപാടികൾ ഈ വർഷത്തെ ഖിള്ർ നബി മൗലിദിനെ പ്രൗഢമാക്കി.


സദസ്സ്  നിറഞ്ഞു കവിഞ്ഞ ചെറുപ്പക്കാരെ പ്രത്യേകം ലക്ഷ്യമാക്കിയുള്ള  പ്രഭാഷകരുടെ  സാരോപദേശങ്ങളും  ഉൽബോധനങ്ങളും കാലികപ്രസക്തവും  ഊർജം പകരുന്നതുമായി. 


കുടുംബങ്ങളിൽ ആത്മീയമായ ചൈതന്യം ഉണ്ടാക്കിയെടുക്കാൻ കാരണവർമാർക്ക്  മുന്നിലായി  വളരുന്ന തലമുറ അണിനിരക്കണമെന്ന്  ആത്മീയ മജ്‌ലിസ്  ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം ഉസ്താദ്  കെ എം മുഹമ്മദ്‌ ഖാസിം കോയ  ഉൽബോധിപ്പിച്ചു.

ഇസ്‌ലാമിൽ  പ്രചോദിതരായി എല്ലാ തരം ലഹരികളിൽ നിന്നും ചെറുപ്പക്കാർ വിട്ടുൽക്കുന്നതോടൊപ്പം ലഹരി വിരുദ്ധ  നീക്കങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരെ ഉപദേശിച്ചു.    


നാം വിട്ടു നിൽക്കണമെന്നും മജ്‌ലിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.  യുവതീയുവാക്കൾ ആത്മീയത കൈമുതലാക്കി നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും ഉസ്താദ് തുടർന്നു. 


ദൈവഭയവും  ആദർശ പ്രതിബദ്ധതയും  സത്യസന്ധതയും  മുറുകെ പിടിച്ചായിരിക്കണം  നമ്മുടെ ജീവിതം – അദ്ദേഹം  ഓർമപ്പെടുത്തി. “ഖിള്ർ നബി (അ)നെ പ്പോലെയുള്ള പ്രവാചക മഹത്തുക്കൾ കാണിച്ചു തന്ന സൂക്ഷ്മതയുടെയും ആത്മീയതയുടെയും മാർഗം നാം കൈവിടുമ്പോഴാണ് കുടുംബങ്ങളിലും നാടുകളിലും അരാജകത്വം നിറയുന്നത്,    അതിനാൽ  പ്രവാചകരുടെ  മാതൃക നാം പിന്തുടരുക.   ‌‌

ഒരു കാരണവശാലും ഒരാളും വഴിപിഴച്ചു പോവരുത്.    അഹങ്കാരം, അസൂയ അക്രമം തുടങ്ങിയവയിൽ  നിന്ന്  മനസ്സിനെ  എപ്പോഴും  ശുദ്ധീകരിച്ചു  നിലനിർത്താൻ  ശ്രദ്ധിണം.    സർവോപരി  നാടിന്റെ സമാധാനം തകർക്കരുത്”:   യുവാക്കൾ നിറഞ്ഞ  സദസ്സിനെ അഭിമുഖീകരിച്ച ഉസ്താദ്   വാചാലനായി.


ഖിളർ നബി  ഉൾപ്പെടെയുള്ള  മഹാന്മാരായ  മുൻഗാമികളുടെ  പൊരുത്തം  തേടിയെത്തിയ  വൻ ജനാവലിയിലെ ഓരോരുത്തർക്കും  വേണ്ടി  ഉസ്താദ്   ഖാസിം   കോയ   പ്രത്യേകം പ്രാർത്ഥിച്ചു.   


ആത്മീയ മജ്ലിസിനും നസ്വീഹത്തിനും വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി നേതൃത്വം നൽകി.   മഹല്ല് പ്രസിഡന്റ് ഇ കെ സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു.   

മഹല്ല് സെക്രട്ടറി അബ്ദുൽ ലത്തീഫ്, ഇസ്മായിൽ അൻവരി, അസൈനാർ, ഇദ്രീസ്‌ സഖാഫി, അബ്ദുൽറഹ്മാൻ നൗഷാദ്, സഅദുദ്ധീൻ സഖാഫി,ബാദുഷ മുനീർ, നൗഫൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച്‌ അന്നദാനവും നടന്നു.

Get more updates from Pudukad News on Google