ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അക്ഷരോന്നതി 2.0 “ലിഖിതോത്സവം” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആർ.ജി.എസ്.എ. ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി അക്ഷരോന്നതി 2.0 “ലിഖിതോത്സവം” നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
ആർ.ജി.എസ്.എ. ബ്ലോക്ക് കോർഡിനേറ്റർ കെ. രഞ്ജിനി അക്ഷരോന്നതി 2.0 പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി. നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. രാജേഷ്, കെ.എ. സുരേഷ് ബാബു, കെ.യു. വിജയൻ, മണി സജയൻ, ബിന്ദു വർക്കി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് രാധിക എന്നിവർ ആശംസകൾ നേർന്നു.
മുകുന്ദപുരം താലൂക്ക് ലൈബ്രറി പ്രസിഡന്റും സാഹിത്യകാരനുമായ രാജൻ നെല്ലായി ക്ലാസുകൾ നയിച്ചു.
പ്രശസ്ത സാഹിത്യകാരന്മാരെയും അവരുടെ ശ്രദ്ധേയമായ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി.
ഓരോ എഴുത്തുകാരും അവരുടെ കഥയിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശവും കൃതികളിലെ ആഖ്യാനശൈലിയും കുട്ടികൾ വിലയിരുത്തി.
ശേഷം സാഹത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ വിജയികളായവർക്ക് ടി.ജി. ശങ്കരനാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് സുനിൽ കൈതവളപ്പിൽ നന്ദി പറഞ്ഞു.


