Skip to content
November 15, 2026
⌕

പ്രമേഹ രോഗാവസ്ഥയുടെ ബാഹുല്യത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തണം :കെ.സി വേണുഗോപാൽ

November 14, 2026
Share this post to

പ്രമേഹ രോഗാവസ്ഥയുടെ ബാഹുല്യത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തണം :കെ.സി വേണുഗോപാൽ

ആലപ്പുഴ: പ്രമേഹ രോഗ ബാധിതതരുടെ ചികിത്സ ചിലവ് സാധാരണകാർക്ക് താങ്ങാവുന്നതിലും അധികമാണ്, സംസ്ഥാനത്ത് പ്രമേഹബാധിതരുടെ ബാഹുല്യം ഉയരു ന്ന സാഹചര്യത്തിൽ പ്രമേഹബാധിതരുടെ ബാഹുല്യത്തെ കുറിച്ചുളള ശാസ്ത്രീയപഠനം നടത്തിയ ശേഷം സമഗ്രമായ ആരോഗ്യ നയം നടപ്പിലാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. 


കേരള സർക്കാർ നാഷണൽ ഹെൽത്ത് മിഷൻ , ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര പ്രമേഹ ദിന ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, 


40 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യമായിട്ടുള്ള വാർഷിക സൗജന്യ പരിശോധസഹായം നൽകുന്നത് സംബന്ധിച്ച് ഗവണ്മെൻ്റ് തത്വത്തിൽ അംഗീകരിച്ച പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു ആലപ്പുഴ ഗവ.റ്റി.ഡി മെഡിക്കൽ കോളേജ് മുൻപ്രിൻസിപ്പൾ ഡോ: ബി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. 

നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു പ്രമേഹ ദിന സന്ദേശം നൽകി നാഷണൽ ഹെൽത്ത് മിഷൻ്റെ നേതൃത്വത്തിൽ നൂറിലേറെ പേരുടെ ജീവിത ശൈലി രോഗനിർണ്ണയം, തൈറോയിഡ് ‘പ്രമേഹ രോഗികളുടെ മൂന്ന് മാസത്തെ ശരാശരി പ്രമേഹ നിർണ്ണയം, പാദ പരിശോധന , പ്രമേഹ രോഗികളുടെ ഡയബറ്റിക്ക് റെറ്റിനേ പതിഎന്നിവ സൗജന്യമായി നടത്തി ശില്പശാലയിൽ ആലപ്പുഴ ഗവഃ റ്റി.ഡി. മെഡിക്കൽ കോളേജ് നെഫ്രോള്ജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി ,ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. ശിവറാം , സംസ്ഥാന മെഡിക്കൽ എഡ്യൂക്കേഷൻ ലെയ്സൺ ഓഫീസർ ഡോ .പി.എസ്. ഷാജഹാൻ, ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ പ്രസിഡൻ്റ്ഡോ. എസ്.രൂപേഷ് ,സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ ,രാജ് മോഹൻ, റോട്ടറി ക്ലബ്ബ് ആലപ്പുഴ പ്രസിഡൻ്റ് പ്രിൻസി സെബാസ്റ്റ്യൻ എം.പി. ഗുരുദയാൽ, നസീർ പുന്നക്കൽ ടി.എസ്.സിദ്ധാത്ഥൻ, കെ.നാസർ, എന്നിവർ പ്രസംഗിച്ചു പ്രമേഹേ രോഗികൾക്കായി സംഘടിപ്പിച്ച ആരോഗ്യ ശില്പശാലയിൽ, ഗ്യാസ്ട്രോഎൻഡനോളജി വിഭാഗം ഡോ. ഗോപു ആർബാബു, ഡൻ്റിസ്റ്റ് ഡോ: എസ്.രൂപേഷ് , ഹൃദയ ആരോഗ്യ വിഭാഗം ഡോ: തോമസ് മാത്യു നെഫ്രോളജി വിഭാഗം ഡോ: എസ്. ഗോമതി, ഫിസിക്കൽ മെഡിസിൻ വിഭാഗം ഡോ: എസ്. ശിവറാം, ഒഫ്താൽ മോളജിവിഭാഗം ഡോ: സ്റ്റെഫാനി സെബാസ്റ്റ്യൻ, ഓർത്തോപീഡിക്ക് സർജൻ ഡോ.എച്ച്. ഷാജഹാൻ, ഡർമറ്റോളജി വിഭാഗം ഡോ: പ്രസി ശിവപ്രസാദ് ,മാനസിക ആരോഗ്യ വിഭാഗം ഡോ: ഷാലിമ കൈരളി, ക്യുയർ ആശുപത്രിനേത്ര വിഭാഗം മേധാവികുര്യൻ ജോസ്, കൺസൾട്ടൻ്റ സൈക്കോളജിസ്റ്റ് ഡോ: ഗംഗ കൈലാസ്, ഡയറ്റീഷ്യൻ ശ്രീജാലക്ഷ്മി എന്നിവർ ശില്പശാലയിൽ പ്രസംഗിച്ചു

Get more updates from Pudukad News on Google