പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

പൊന്നാനി: എ വി ഹൈസ്കൂളിലെ 1985 പത്താം ക്ലാസ് ബാച്ചിലെ സഹപാഠികളുടെ നേതൃത്വത്തിൽ വടക്കത്ത് ഭാസ്കര ദാസിന്റെ പൊന്നാനി കാഴ്ചകൾ എന്ന പേരിൽ പൊന്നാനിയിലെ പഴയകാല ഓർമ്മകളിലേക്കുള്ള ജലച്ചായ ചിത്ര പ്രദർശനം കെ പി നൗഷാദലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൊന്നാനിയിൽ നഷ്ടപ്പെട്ടുപോയതും, നീക്കം ചെയ്തതുമായ നിരവധി സ്ഥാപനങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പ്രകൃതി നിർമ്മിത സംഭവങ്ങൾ അടക്കമുള്ളവ പുതിയ തലമുറയ്ക്ക് ചിത്ര വരയിലൂടെ കാണിച്ചുകൊടുത്ത ഭാസ്കര ദാസിന്റെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് നൗഷാദലി എംഎൽഎ പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ എ വി ഹൈസ്കൂളിലാണ് ചിത്രപ്രദർശനം നടക്കുന്നത്.

നഗരസഭ അധ്യക്ഷ സുധ അധ്യക്ഷ വഹിച്ചു. ആർട്ടിസ്റ്റ് മദനൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പിടി അജയ് മോഹനൻ, അജിത്ത് കൊളാടി, ശ്രീകല ചന്ദ്രൻ, ചിത്രകല അധ്യാപകരായ പി കെ ലെനിൻ കുന്നംകുളം, പി വാസുദേവൻ പട്ടാമ്പി, എംപി തങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.




