Skip to content
November 15, 2026
⌕

അറ്റകുറ്റപ്പണി: പരശുറാം എക്സ്പ്രസടക്കം ഭാഗികമായി റദ്ദാക്കി, സമയമാറ്റ വിവരങ്ങൾ | Kerala Trains

November 15, 2026
Share this post to
Kerala Trains

തിരുവനന്തപുരം: റെയിൽവേ പാതയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. പരശുറാം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ എക്സ്പ്രസ് തുടങ്ങിയവയുടെ സർവീസുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.(Kerala Trains Partially Cancelled Due To Maintenance Work)

പരശുറാം എക്സ്പ്രസ് (16649): മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.

പരശുറാം എക്സ്പ്രസ് (16650): കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തുകയില്ല. ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.

ചെന്നൈ സെൻട്രൽ – പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് (22651): നവംബർ 13 മുതൽ 24 വരെ ഈ ട്രെയിൻ പാലക്കാട് ടൗണിൽ സർവീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷൻ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (22652): നവംബർ 14 മുതൽ 25 വരെ പാലക്കാട് ടൗണിൽ നിന്നാകും സർവീസ് ആരംഭിക്കുക.

തിരുച്ചെന്തൂർ – പാലക്കാട് ജങ്ഷൻ എക്സ്പ്രസ് (16732): നവംബർ 14 മുതൽ 25 വരെ പാലക്കാട് ടൗണിൽ യാത്ര അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷൻ – തിരുച്ചെന്തൂർ എക്സ്പ്രസ് (16731): നവംബർ 15 മുതൽ 26 വരെ പാലക്കാട് ടൗണിൽ നിന്ന് സർവീസ് പുറപ്പെടുന്നതായിരിക്കും.

Story Summary

Several trains operating in Kerala, including the Parasuram Express and Chennai-Palakkad Superfast, have been partially cancelled or short-terminated due to ongoing track maintenance work. Passengers are advised to check updated schedules before traveling on these specific dates in November.

Get more updates from Pudukad News on Google