Skip to content
November 16, 2026
⌕

അറബി ഭാഷയുടെ സംഭാവനകൾ മഹത്തരം : ഗീതാഗോപി എം എൽ എ

November 15, 2026
Share this post to

ചേർപ്പ് : അറബി ഭാഷ ലോകത്തിനു നൽകിയ സംഭാവനകൾ ഏറെ മഹത്തരമാണെന്ന് ഗീതാഗോപി എംഎൽഎ പറഞ്ഞു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക അറബി ഭാഷാ ദിന ക്വിസ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷ ഒരു മതസമൂഹത്തിന്റെ മാത്രം ഭാഷയല്ല. അങ്ങനെ ചില കുപ്രചരണങ്ങൾ ചിലർ മനഃപൂർവം സൃഷ്ടിക്കുന്നുണ്ട്. മറ്റു ലോകഭാഷകളെ പോലെ തന്നെ ഒരു ഭാഷയാണ് അറബിയെന്നും അതിന് അനന്തസാധ്യതകൾ ഉണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചേർപ്പ് പടിഞ്ഞാട്ടുമുറി ഗവൺമെൻറ് ജൂനിയർ ബേസിക്ക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ എ എം എ ജില്ലാ വൈസ് പ്രസിഡൻറ് ഷാഹുൽ ഹമീദ് സഗീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി കെ വിനോദ് സമ്മാനദാനം നടത്തി. കെ എ എം എ സംസ്ഥാന പ്രസിഡണ്ട് എ എ ജാഫർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി ഡി ലതിക, അബ്ദുൽ അഹദ് പി എ , കെ എ രാജി , സ്മേര സൈമൺ, രേഖ കെ ആർ, ശാരി ചന്ദ്രൻ ,അമീൻ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാ ക്വിസ് മത്സരം എൽ പി വിഭാഗത്തിൽ റാഹില , അസ്‌ന ഫാത്തിമ, സന ഫാത്തിമ ,യു പി വിഭാഗത്തിൽ ആയിശ മൻഹ , ആമിന ഫിദ, അഫ്‌റീൻ ഫാത്തിമ , ഹൈസ്‌കൂൾ വിഭാഗത്തിൽ ഫൈസ ഫാത്തിമ , ഫൈഹ ഫാത്തിമ, മുഹമ്മദ് ഇസ്ഹാൻ , സെക്കൻഡറി വിഭാഗത്തിൽ തമന്ന മുഹമ്മദ് അമീൻ , ഷവാബ ഷറഫുദ്ദീൻ , അഫ്‌റ എന്നിവർ യഥാക്രമം ഒന്ന്, , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Get more updates from Pudukad News on Google