Skip to content
November 16, 2026
⌕

പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

November 15, 2026
Share this post to

കേരളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ – പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ‌്പ്രസ്, തിരുച്ചെന്തൂർ -പാലക്കാട് ജങ്ഷൻ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വിവിധ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പാലക്കാട് ഡിവിഷന് കീഴിൽ ട്രാക്ക് മെയിൻ്റനൻസ് ജോലികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

Get more updates from Pudukad News on Google