തൃശ്ശൂര്‍ പൂരം കലക്കല്‍: സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം

തൃശൂര്‍: തൃശ്ശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം.
തിരുവമ്പാടി ദേവസത്തിന്റെ മേല്‍ പഴിചാരി ഇറക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് ആഭ്യന്തരമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
സംഭവം പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടിയുള്ള റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നും ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍ പറഞ്ഞു.
അതേസമയം മുന്‍ സര്‍ക്കാര്‍ ചെയ്തത് എല്ലാം തെറ്റുന്നു വരുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദം മാസ്റ്റര്‍ തൃശൂരില്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. പല എസ്‌ഐടി അന്വേഷണങ്ങളും അവള്‍ക്കിഷ്ടമുള്ളത് പോലെ മാറ്റാനാണ് ശ്രമം. മുന്‍ സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കുക എന്നതാണ് ലക്ഷ്യം. അത് പകല്‍പോലെ വ്യക്തമാണെന്നും മാസ്റ്റര്‍ പറഞ്ഞു.




