Skip to content
November 16, 2026
⌕

ശബരിമല തീർത്ഥാടനത്തിന് നടതുറക്കാനിരിക്കെ പമ്പയിൽ 200ഓളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെടുത്തി; വാൽവുകൾ അടച്ചിട്ട നിലയിൽ. പിന്നിൽ സംഘടിത നീക്കമെന്ന് സംശയം. പൊലീസിൽ പരാതി നൽകാൻ ദേവസ്വം ബോർഡ്. വാൽവുകൾ നിരീക്ഷിക്കാൻ ജീവനക്കാരെ നിയോഗിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ജലവിതരണം തടസപ്പെട്ടത് ആശങ്കയാകുന്നു

November 15, 2026
Share this post to

പത്തനംതിട്ട: ശബരിമലയില്‍ ശുചിമുറിയിലേക്ക് ഉള്ള ജലവിതരണം തടസപ്പെടുത്തി. പമ്പയിലെ ഇരുന്നൂറോളം ശുചിമുറിയിലേക്ക് ഉള്ള ജലവിതരണം ആണ് തടസപ്പെട്ടത്. വെള്ളം കൊണ്ടുവരുന്ന വാല്‍വുകള്‍ അടച്ചിട്ടു. പിന്നില്‍ സംഘടിത ശ്രമം എന്ന് സംശയം. പൊലീസില്‍ പരാതി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. വാല്‍വുകള്‍ നിരീക്ഷിക്കാന്‍ ജീവനക്കാരെ നിയോഗിച്ചു.

ഒരാഴ്ച മുന്‍പും ഇത്തരത്തില്‍ ജലവിതരണം തടസപ്പെട്ടിരുന്നു. വാല്‍വുകള്‍ അടച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്ലംബറെ പിരിച്ചുവിടുകയും ചെയ്തു.

സാധാരണ നിലയില്‍ ശബരിമലയിലെയും പമ്പയിലേയും ശൗചാലയങ്ങളുടെ നടത്തിപ്പ് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഇത് ഒഴിവാക്കി ദേവസ്വം ബോര്‍ഡ് ശൗചാലയങ്ങള്‍ ഏറ്റെടുക്കുകയും നവീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് സൗജന്യമായി ഭക്തജനങ്ങള്‍ക്കായി ഒരുക്കുകയും ചെയ്തു.

നാളെയാണ് ശബരിമല നടതുറക്കുന്നത്. ഇന്ന് രാത്രിയോടെ ഭക്തജനങ്ങള്‍ പമ്പയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്യും. ഈ സമയത്താണ് ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെട്ടത്.

Get more updates from Pudukad News on Google