Skip to content
November 16, 2026
⌕

പൊലീസിനെ കണ്ട് നിർത്താതെ പോയ വാഹനം മറിഞ്ഞ് അപകടം; ഫോർട്ട് വർത്തിൽ പ്രായപൂർത്തിയാകാത്ത 2 കുട്ടികൾക്ക് ദാരുണാന്ത്യം

November 16, 2026
Share this post to

ഡാലസ്: ഫോർട്ട് വർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു അപകടം.

അമിതവേഗതയിൽ വന്ന ടൊയോട്ട സിയെന്ന വാഹനം നിർത്താൻ ടെക്സസ് ഡിപിഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.

അപകടസ്ഥലത്തുണ്ടായിരുന്ന പൊലീസും ഉദ്യോഗസ്ഥരും ചേർന്ന് വാഹനത്തിനുള്ളിൽ നിന്ന് ഗുരുതര പരിക്കുകളോടെ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതിൽ ഡ്രൈവറും മറ്റൊരു കുട്ടിയുമാണ് മരണപ്പെട്ടത്. സംഭവത്തിൽ ഡിപിഎസ് അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google