ക്രാന്തി കിൽക്കിനി യൂണിറ്റിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ക്രാന്തി കിൽക്കിനി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ നടക്കുന്ന മത്സരം 2026 ഡിസംബർ 5-ന് കിൽക്കിനിയിലെ ഒ’ലഗ്ത്ലിൻ ഗാൽസ് ജി എ എ ക്ലബ്ബിൽ നടക്കും.ഡി, ഇ-എഫ്, ജി-എച്ച്, ലെശൂർ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. ഓരോ കളിക്കാരനും ഓരോ ഇനത്തിനും 15 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
ടൂർണമെന്റിനോട് അനുബന്ധിച്ച് രുചികരമായ നാടൻ ഭക്ഷണശാലയും ഒരുക്കുന്നുണ്ട്.ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:-ഷിനിത്: 0870518520, മനു: 0876496072, ജിതിൻ: 0874845884
Get more updates from Pudukad News on Google




