Skip to content
November 16, 2026
⌕

ഇറാൻ്റെ ആക്രമണം ഉണ്ടായെന്നു ബഹ്റൈൻ

November 16, 2026
Share this post to

ഇറാനിൽ നിന്ന് ആക്രമണം ഉണ്ടായതായി ബഹ്റൈൻ ഞായറാഴ്ച സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഇറാൻ്റെ നിരവധി വ്യോമാക്രമണങ്ങൾ തടുത്തെന്നു ബഹ്റൈൻ പറയുമ്പോൾ മിഡിൽ ഈസ്റ്റിലെ യുഎസ് സിക്സ്റ്റ് ഫ്ലീറ്റിൻ്റെ ആസ്ഥാനത്തു റഡാറുകൾ തകർത്തുവെന്ന് ഇറാൻ്റെ വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു.

സെപ്തംബറിനു ശേഷം ബഹ്റൈനു നേരെ ഇറാൻ്റെ ആദ്യത്തെ ആക്രമണമാണിത്. ഇറാനു നേരെ ആക്രമണങ്ങൾക്കു മറുപടി നൽകിയെന്നു ഐ ആർ ജി സി പറഞ്ഞു.

ബഹ്റൈൻ അൽ റിഫ ഹെലികോപ്റ്റർ താവളത്തിൽ യുഎസ് റഡാറുകൾക്കു നേരെ ആറു ഡ്രോണുകൾ അയച്ചു എന്നാണ് അവർ പറയുന്നത്.

Get more updates from Pudukad News on Google