‘ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്, സഭയ്ക്കുണ്ടായത് വലിയ മുറിവ്’: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ | Orthodox Church

കോട്ടയം: ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ കേരളാ സന്ദർശനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. മണർകാട് പള്ളി സന്ദർശിക്കാൻ പാത്രിയർക്കീസിന് തടസ്സമില്ലെന്ന വിചിത്രമായ നിയമോപദേശം സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്നും, ആ മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും സഭ തുറന്നടിച്ചു.(Orthodox Church Slams Kerala Government Over Patriarch Manarcad Visit Legal Advice)
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഓർത്തഡോക്സ് സഭയുടെ ഈ കടന്നാക്രമണം. മൂലേടം പള്ളിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മെത്രാപ്പോലീത്ത സർക്കാരിനും കോൺഗ്രസിനുമെതിരെ വിമർശനം ഉന്നയിച്ചത്.
ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്. ലഡുവിൽ പൊതിഞ്ഞ സമാധാനം വരുത്തിയുള്ള ഏറും ഏറാണ്. സഭയ്ക്കേറ്റ ഈ മുറിവ് വിശ്വാസികൾ ഗൗരവത്തോടെ കാണണം, മെത്രാപ്പോലീത്ത വ്യക്തമാക്കി. പാത്രിയർക്കീസ് ബാവയുടെ സന്ദർശനവേളയിൽ സഭകൾ തമ്മിലുള്ള ഐക്യത്തിനായി ആഹ്വാനങ്ങൾ ഉയർന്നിരുന്നു.
Story Summary
Following the six-day Kerala visit of Patriarch Ignatius Aphrem II, the Malankara Orthodox Syrian Church sharply criticized the state government over its legal advice permitting the Patriarch to visit Manarcad Church. Addressing a gathering in Kottayam with Speaker Thiruvanchoor Radhakrishnan on stage, the Church leadership stated that those who inflicted this “deep wound” must heal it.




