തൃപ്രയാർ ബസ് സ്റ്റാന്റ് നിർമാണം: ബിജെപി ഏകദിന ഉപവാസം നടത്തി.

തൃപ്രയാർ :-രണ്ടുവർഷത്തോളമായി പൊളിച്ചിട്ട തൃപ്രയാർ ബസ്റ്റാൻഡ് ഉടൻ പുനർനിർമ്മി ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ നടത്തിയ ഏകദിന ഉപവാസ സമരം ബിജെപി എറണാകുളം മേഖല പ്രസിഡണ്ട് എ നാഗേഷ് ഉദ്ഘാടനം ചെയ്തു.
യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ബസ് സ്റ്റാൻഡിലെ മണ്ണ് വിറ്റതിലെ അഴിമതി വിജിലൻസ് അനേഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു,അല്ലാത്ത പകഷം ജനുവരി ഒന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും എന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു
ബിജെപി നാട്ടിക മണ്ഡലം പ്രസിഡണ്ട് റീനി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും പി കൃഷ്ണനുണ്ണി, സുനിൽ,ശിവജി, പ്രേമദാസ് വെങ്ങാലി എന്നിവർ സംസാരിച്ചു, ഇ.പി.
ഹരീഷ് ,ജാൻസി ഇ പി,സജിനി മുരളി, ഭീതികരൻ, രതീഷ് ടി ജി, പത്മിനി പ്രകാശൻ, സുഗതൻ എൻ എസ്,ഭരതൻ വളവത്ത്, എൻ എസ് ഉണ്ണിമോൻ, നിഷ പ്രവീൺ, അരുണ ഗിരി,ഷാജി ആലുങ്കൽ, ഷൈജു കോട്ടക്കൽ, ഭഗിനി സുനിൽ, സുനിൽ ദത്ത്, എന്നിവർ നേതൃത്വം വഹിച്ചു




