Skip to content
November 17, 2026
⌕

എങ്ങണ്ടിയൂർ സെന്റ് തോമസ് എൽ.പി. സ്‌കൂൾ 150-ാം വാർഷികം: രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി.

November 16, 2026
Share this post to

എങ്ങണ്ടിയൂർ: സെന്റ് തോമസ് എൽ.പി സ്‌കൂളിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി.
പി.ടി.എ. പ്രസിഡന്റ് രതീഷ് ഇരട്ടപ്പുഴ രക്തം നൽകി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ഫ്ലെമിയ, ഫാ. വിജോ, സിസ്റ്റർ ഏഞ്ചൽ റോസ് എന്നിവർ സംസാരിച്ചു.
എം.ഐ. ഹോസ്പിറ്റൽ ഡോക . അസീസ് ക്യാമ്പിന് നേതൃത്വം നൽകി. “രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശമുയർത്തി നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ നിരവധി പേർ പങ്കെടുത്തു. രക്തദാനത്തിന് പുറമേ, ക്യാമ്പിൽ പങ്കെടുത്തവർക്കായി സൗജന്യ ബി.പി. (രക്തസമ്മർദ്ദം), ഷുഗർ പരിശോധന എന്നിവയും നടത്തി.

The post എങ്ങണ്ടിയൂർ സെന്റ് തോമസ് എൽ.പി. സ്‌കൂൾ 150-ാം വാർഷികം: രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി.

Get more updates from Pudukad News on Google