Skip to content
November 17, 2026
⌕

ഗുരുവായൂരിൽ കൃഷ്ണഗീതി ദിനം ആഘോഷിച്ചു

November 16, 2026
Share this post to

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷങ്ങളുടെ ഭാഗമായി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക സാംസ്കാരിക പ0ന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി മോഡറേറ്ററായി.

പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി.സുരേഷ് കുമാർ . കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, മുൻ വേഷം ആശാൻ വി.ആർ കൃഷ്ണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. കൃഷ്ണനാട്ടത്തിലെ പദാർത്ഥ വർണ്ണന എന്ന വിഷയത്തിൽ ഡോ. ഭദ്ര പി. കെ എം പ്രബന്ധം അവതരിപ്പിച്ചു. . കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര ആമുഖഭാഷണം നടത്തി.

പ്രൊഫ. ഡോ. പി.സി. മുരളീ മാധവൻ, മുൻ ശുദ്ധമദ്ദളം ആശാൻ കെ.വി ഹരിനാരായണൻ, മുൻ കളിയോഗം ആശാൻ കെ. സുകുമാരൻ, പാട്ട് ആശാൻ സി.പി സത്യനാരായണൻ എളയത്, വേഷം കലാകാരനും ഗവേഷകനുമായ ഒ. രതീഷ്, സി. ഹരികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

രാവിലെ മാനവേദ സമാധി സ്ഥാനത്ത് ശ്രീ മാനവേദ പ്രതിമയിൽ ഹാരാർപ്പണം നടത്തി ദീപം തെളിയിച്ചതിനുശേഷംകെ.എസ്. ബ്രിജിത്ത് (ശുദ്ധമദ്ദളം), എ.ഗൗതംകൃഷ്ണ (തൊപ്പിമദ്ദളം), ഇ.ഗോപീകൃഷ്ണൻ (ചേങ്ങില), കെ.ആർ.രാഹുൽ (ഇലത്താളം) എന്നിവർ പ്രഭാതഭേരി അവതരിപ്പിച്ചു.

Get more updates from Pudukad News on Google