Skip to content
November 17, 2026
⌕

ഗുരുവായൂരിൽ നിന്ന് പമ്പയിലേക്ക് കെ എസ്‌ ആർ ടി സി.

November 16, 2026
Share this post to

ഗുരുവായൂർ : മണ്ഡലകാല തീർഥാടനത്തിന് ഗുരുവായൂരിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമാകുന്ന സർവീസിൽ ഒരാൾക്ക് 452 രൂപയാണ് ടിക്കറ്റ് നിരക്ക്.

മറ്റ് യാത്രാതിരക്കുകളും ഇടത്താവളങ്ങളിലെ ബുദ്ധിമുട്ടുകളും ഒഴിവാക്കി പമ്പയിൽ നേരിട്ട് എത്തിച്ചേരാമെന്നതാണ് സർവീസിന്റെ പ്രധാന പ്രത്യേകത. ഗുരുവായൂർ ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവീസ് നവംബർ 16ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ടു.

കെഎസ്ആർടിസിയുടെ ഔദ്യോഗിക ഓൺലൈൻ ബുക്കിങ് വെബ്സൈറ്റിലൂടെ മണ്ഡലകാലത്തുടനീളം മകരവിളക്കു വരെയുള്ള ദിവസങ്ങളിലും യാത്രക്കാർക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Get more updates from Pudukad News on Google