Skip to content
November 17, 2026
⌕

റോഷൻ ബഷീർ- രാഹുൽ രാജഗോപാൽ ടീമിൻ്റെ ത്രില്ലർ ‘ബാൻഡ് ഓഫ് ബ്രദേഴ്’സ് ‘; ഡിസംബർ 11ന് തീയേറ്ററുകളിലേക്ക്

November 16, 2026
Share this post to

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ ബഷീറും , ആവാസവ്യുഹം നടൻ രാഹുൽ രാജഗോപാലും പ്രധാനകഥാപാത്രങ്ങളായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ബാൻഡ് ഓഫ് ബ്രദേഴ്‌സ്.

വാണിമഹൽ ക്രിയേഷൻസിൻ്റെ ബാ നറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ബിജോയ് പി.ഐ ആണ്. ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്.

‘ആക്റ്റർ കോപ്പ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഡിസംബർ 11ന് ശ്രീപ്രിയാ കംബയിൻസിലൂടെയാണ് ഈ ഡ്രാമ ത്രില്ലർ തിയേറ്ററുകളിൽ എത്തിക്കുന്നത്.

 നിലവിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ‘എ’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.


റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


 ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. സംഗീതം: സഞ്ജീവ് കൃഷ്ണൻ, ഗാനരചന: എ.ആർ. നന്ദഗോപൻ, ഛായാഗ്രഹണം: രാജ്കുമാർ ഭാസ്‌കരൻ, ചിത്രസംയോജനം: രത്‌നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്സ്: ജോബിൻ ജോസഫ്, അസോ ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, കളറിസ്റ്റ്: ആർ. മുത്തുരാജ്, ആനിമേഷൻ: ത്രിലോക് FX, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ,

എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ, കൊറിയോഗ്രാഫി: അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽ സ്: നിഷാന്ദ് സാജ്, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Get more updates from Pudukad News on Google