അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം. ഭക്തിസാന്ദ്രമായി എരുമേലി. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തിരക്കേറുന്നു. എരുമേലി പരമ്പരാഗത കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിട്ടു തുടങ്ങി. എരുമേലി കനത്ത സുരക്ഷാ വലയത്തിൽ

എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കമായതോടെ എരുമേലി പട്ടണം ഭക്തിയുടെ നിറവിലേക്ക്. വൃശ്ചിക പുലരി പിറന്നതോടെ അയ്യപ്പഭക്തരുടെ വലിയ പ്രവാഹമാണ് എരുമേലിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇതിനോടകം എരുമേലിയിൽ എത്തിച്ചേർന്നത്. പേട്ടതുള്ളലിനുള്ള ഒരുക്കങ്ങളും ക്ഷേത്രങ്ങളിലെ ദർശനത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഭക്തരുടെ തിരക്ക് വർദ്ധിച്ചതോടെ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും സജീവമായി.
തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ദേവസ്വം ബോർഡും പോലീസും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും പോലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം ഇനിയും വർദ്ധിക്കും.




