Skip to content
November 19, 2026
⌕

വെസ്റ്റ്ബംഗാൾ സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

November 17, 2026
Share this post to

വെസ്റ്റ്ബംഗാൾ സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി നിസാമുദ്ദീൻ മണ്ഡൽ (33)നെ ആക്രമിച്ച കേസിലെ പ്രതികളായ പോട്ട പനമ്പിള്ളി കോളേജ് സ്വദേശി വെട്ടിക്കൽ വീട്ടിൽ ഷൈജു (35), ഇയാളുടെ കൂട്ടാളി ചാലക്കുടി പോട്ട സ്വദേശി മുത്തിരത്തിപറമ്പിൽ വീട്ടിൽ നിഷാദ് (36) എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ഷൈജുവിനെ കർണ്ണാടക മാംഗ്ലൂരിൽ നിന്നും നിഷാദിനെ ചാലക്കുടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
2026 നവംബർ 8-ന് വൈകീട്ട് ചാലക്കുടി പോട്ട പനമ്പിള്ളി കോളേജിന് സമീപത്തുവെച്ചായിരുന്നു സംഭവം.
ഈ കേസ്സിലെ മറ്റ് പ്രതികളായ ചാലക്കുടി പോട്ട പനമ്പിള്ളി സ്വദേശി മുല്ലശ്ശേരി വീട്ടിൽ മിഥുൻ (26), ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി പാലപറമ്പിൽ വീട്ടിൽ സനോജ് (37) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.

Get more updates from Pudukad News on Google