Skip to content
November 19, 2026
⌕

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം

November 17, 2026
Share this post to

അരിമ്പൂർ:.അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പിൻ്റെയും
അന്തിക്കാട് .ബ്ലോക്ക് പഞ്ചായത്തിൻ്റെയും ക്ഷീര സംഘങ്ങളുടെയും സഹകരണ – പൊതു മേഖല സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ അരിമ്പൂരിൽ നടന്ന സംഗമം പ്രൊഫ.സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ അധ്യക്ഷയായി..ഗീത ഗോപി
എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. കവിത.പദ്ധതി വിശദീകരിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസൺ, ടി.എൻ. സത്യൻ,
സംഘാടക സമിതി ജനറൽ കൺവീനർ
ഇ.കെ. ജയപ്രകാശ്, സീനിയർ ക്ഷീരവികസന ഓഫീസർ ക ജയലക്ഷ്മി, മിൽമ ചെയർമാൻ സി
എൻ. വത്സലൻ പിള്ള
തുടങ്ങിയവർ സംസാരിച്ചു. ഡയറിഎക്സിബിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, ക്ഷീര കർഷക സെമിനാർ, പാൽ ഉൽപന്ന നിർമ്മാണം, തീറ്റപ്പുല്ല് ഇനങ്ങൾ, വിവിധ കാലിത്തീറ്റകൾ, യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും പൊതുസമ്മേളനം.എന്നിവയും സംഘടിപ്പിച്ചിരുന്നു. ക്ഷീരവികസന സെമിനാറിൽ റിട്ട. വെറ്ററിനറി സർജൻ ഡോ: രഞ്ജിനി ക്ലാസെടുത്തു.

Get more updates from Pudukad News on Google