കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു നടത്തുന്ന പാർലമെൻ്റ് മാർച്ചിന് മുന്നോടിയായുള്ള ജില്ലാ പ്രചരണജാഥയ്ക്ക് സ്വീകരണം

ഇരിങ്ങാലക്കുട : തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പ്രതിമാസ മിനിമം വേതനം 42,000 രൂപയും പെൻഷൻ 21,000 രൂപയുമായി നിശ്ചയിക്കുക, സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കുക, എസ്ഐആറിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം നിഷേധിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2, 3 തീയതികളിൽ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി ജില്ല പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ സ്വീകരണം നൽകി .സംഘാടകസമിതി ചെയർമാൻ വി എ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ കെ രാമചന്ദ്രൻ എം എൽ എ , വൈസ് ക്യാപ്റ്റൻ മീര നിമേഷ് ,മാനേജർ ആർ വി ഇക്ബാൽ, ജാഥാംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, ഇ സി ബിജു, കെ എ ഗോപി, സി ഡി സി ജിത്ത് ,ഇ ആർ വിനോദ് ,എന്നിവർ സംസാരിച്ചു. സി വൈ ബെന്നി സ്വാഗതവും വി എ അനീഷ് നന്ദിയും പറഞ്ഞു.മാപ്രാണം സെൻ്ററിൽ നടന്ന സ്വീകരണ യോഗത്തിൽ സംഘാടകസമിതി ചെയർമാൻ ആർ എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ കെ രാമചന്ദ്രൻ എം എൽ എ , ജാഥാംഗങ്ങളായ കെ ആർ രവി , സുലജ പത്മനാഭൻ , പി എസ് വിശ്വംഭരൻ എന്നിവർ സംസാരിച്ചു



